photo

ചിറയിൻകീഴ്:മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 30-ാം രക്തസാക്ഷിത്വ ദിനം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി രാജീവ് ഗാന്ധി കൾചറൽ ഫോറം ആചരിച്ചു.ചിറയിൻകീഴ്‌ നിയോജക മണ്ഡലത്തിലെ കൊവിഡ് അനുബന്ധ ആവശ്യങ്ങൾക്കായി സൗജന്യ യാത്രക്ക് വേണ്ടി മൂന്ന് വാഹനങ്ങൾ ഫോറം നിരത്തിലിറക്കി. അഴൂർ പഞ്ചായത്തിലെ ഗാന്ധീസ്മാരകം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഫോറം പ്രസിഡന്റ് അഡ്വ.എസ്. കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു.കോൺഗ്രസ് അഴൂർ മണ്ഡലം പ്രസിഡന്റ് ബിജുശ്രീധർ അദ്ധ്യക്ഷത വഹിച്ചു.ജി.സുരേന്ദ്രൻ,മാടൻവിള നൗഷാദ്,എ.ആർ.നിസാർ,എസ്.ജി.അനിൽ കുമാർ,ആന്റണി ഫിനു,കടക്കാവൂർ കൃഷ്ണകുമാർ,ജയസജിത്ത്,അനു.വി. നാഥ്,ശാസ്തവട്ടം രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.