gr

തിരുവനന്തപുരം: ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ.അനിൽ സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിലെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു. സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ മന്ത്രിക്ക് ഇ-റേഷൻ കാർഡ് നൽകി സ്വീകരിച്ചു. സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത വി.കുമാർ, സപ്ലൈകോ സി.എം.ഡി. അലി അസ്ഗർ പാഷ, ജനറൽ മാനേജർ രാഹുൽ. ആർ എന്നിവർ സന്നിഹിതരായിരുന്നു. കൊവിഡ് സാഹചര്യത്തിൽ വകുപ്പ് സ്വീകരിക്കേണ്ട അടിയന്തര നടപടികൾ മന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. അനാഥാലയങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ, ജൂവനൈൽ ഹോമുകൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിൽ സൗജന്യ ഭക്ഷ്യക്കിറ്റുകൾ നൽകുന്നത് പരിശോധിക്കാൻ മന്ത്രി നിർദ്ദേശം നൽകി.

ക​ള​ക്ട​ർ​മാ​രു​ടെ​ ​യോ​ഗം
വി​ളി​ച്ച് ​റ​വ​ന്യു​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​റ​വ​ന്യു​ ​വ​കു​പ്പി​ൽ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ന​ട​പ്പാ​ക്കേ​ണ്ട​ ​സ​ർ​ക്കാ​ർ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​അ​റി​യി​ക്കാ​നാ​യി​ ​പു​തി​യ​ ​റ​വ​ന്യു​മ​ന്ത്രി​ ​കെ.​ ​രാ​ജ​ൻ​ 24​ന് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​മാ​രു​ടെ​ ​യോ​ഗം​ ​വി​ളി​ച്ചു.​ ​ക​ള​ക്ട​ർ​മാ​രു​മാ​യി​ ​പ​രി​ച​യ​പ്പെ​ടു​ക​യെ​ന്ന​ ​ദൗ​ത്യ​വു​മു​ണ്ട്.​ ​ഓ​ൺ​ലൈ​നി​ലാ​ണ് ​യോ​ഗം.​ ​പ​ട്ട​യം​ ​ന​ൽ​കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​വേ​ഗ​ത്തി​ലാ​ക്ക​ൽ,​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​പ്ര​ക​ട​ന​പ​ത്രി​ക​യി​ലു​ൾ​പ്പെ​ടു​ത്തി​യ​ ​ഭൂ​വി​ഷ​യ​ങ്ങ​ളി​ല​ട​ക്കം​ ​തീ​രു​മാ​നം​ ​വേ​ഗ​ത്തി​ലാ​ക്ക​ൽ​ ​തു​ട​ങ്ങി​യ​വ​യി​ലും​ ​ച​ർ​ച്ച​യു​ണ്ടാ​കും.​ ​എം.​എ​ൽ.​എ​മാ​രു​ടെ​ ​സ​ത്യ​പ്ര​തി​ജ്ഞാ​ ​ച​ട​ങ്ങി​ന് ​ശേ​ഷ​മാ​കും​ ​യോ​ഗം.​ ​റ​വ​ന്യു​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​എ.​ ​ജ​യ​തി​ല​ക്,​ ​ലാ​ൻ​ഡ് ​റ​വ​ന്യു​ ​ക​മ്മി​ഷ​ണ​ർ,​ ​സ​ർ​വേ​ ​ഡ​യ​റ​ക്ട​ർ​ ​അ​ട​ക്ക​മു​ള്ള​ ​ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​ർ​ ​എ​ന്നി​വ​രു​മാ​യി​ ​റ​വ​ന്യു​മ​ന്ത്രി​ ​ച​ർ​ച്ച​ ​ന​ട​ത്തി.​പു​തി​യ​ ​പ​ദ്ധ​തി​ക​ൾ​ ​സം​ബ​ന്ധി​ച്ച​ ​പ​വ​ർ​ ​പോ​യി​ന്റ് ​പ്ര​സ​ന്റേ​ഷ​നു​മു​ണ്ടാ​യി.