തിരുവനന്തപുരം:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി രണ്ടാം ഘട്ടത്തിൽ വർക്കല ശ്രീനാരായണപുരം ഏലയിലെ രണ്ടേക്കർ തരിശുനിലത്ത് കേരള എൻ.ജി.ഒ യൂണിയൻ നോർത്ത് ജില്ലാ കമ്മിറ്റി വിളയിച്ച കുത്തരി ഇ.കെ.നായനാർ ചാരിറ്റബിൾ ട്രസ്റ്റിലേക്ക് കൈമാറി.യൂണിയൻ സംസ്ഥാന ട്രഷറർ എൻ.നിമൽരാജിൽ നിന്നും ആനാവൂർ നാഗപ്പൻ ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് കെ.എ.ബിജുരാജ്,സെക്രട്ടറി കെ.പി.സുനിൽകുമാർ ,സംസ്ഥാന കമ്മിറ്റിയംഗം ജി.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.