തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്കായി മെഡിസിൻ ആന്റ് അലൈഡ് സയൻസസിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത മരുന്നിന്റെ 50,000 ഡോസിനായി കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഓർഡർ നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇത് ജൂണിൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
ഗ്ലൂക്കോസ് ഉപയോഗം നിയന്ത്രിച്ച് കൊവിഡ് വൈറസുകളുടെ പെരുകൽ തടയുന്ന ആന്റി വൈറൽ മരുന്നാണിത്. ഗുരുരമല്ലാത്ത കൊവിഡ് രോഗികളുടെ ഓക്സിൻ ആശ്രയത്വം കുറക്കാൻ മരുന്ന് സഹായിക്കും. വാക്സിനുകൾ ഉത്പാദിപ്പിക്കാനുള്ള സംവിധാനം ഇവിടെ ഒരുക്കാൻ വാക്സിൻ ഉത്പാദക മേഖലയിലെ വിദഗ്ദരുമായി സർക്കാർ ചർച്ച നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജി കാമ്പസ്സിൽ വാക്സിൻ കമ്പനികളുടെ ശാഖ ആരംഭിക്കാനാവുമോ എന്നാണ് പരിശോധിക്കുന്നത്. ഈ മേഖലയിലെ വിദഗ്ദ്ധർ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജി ശാസ്ത്രജ്ഞർ എന്നിവരെ പങ്കെടുപ്പിച്ചുള്ള വെബിനാറിൽ ഇതിൽ ധാരണയിലെത്തും.