തിരുവനന്തപുരം:രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ വലിയവിള മണ്ഡലത്തിൽ ലോക്ക് ഡൗണിൽ വരുമാനം നിലച്ചതുമൂലം ജീവിതം വഴിമുട്ടിയ കുടുംബങ്ങൾക്ക് രാജീവ്സ്മൃതിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് നൽകി.നാളികേരം ഉൾപ്പടെ 17 ഇനം പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റിന്റെ വിതരണോദ്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വീണ.എസ്.നായർ നിർവഹിച്ചു.മണ്ഡലം പ്രസിഡന്റ് എ.ജി. നൂറുദീൻ,നേതാക്കളായ വേട്ടമുക്ക് മധു,വലിയവിള എസ്.സോമശേഖരൻ നായർ,ആർ.നാരായണൻ തമ്പി,ജെ. അജികുമാർ,എം.ലത തുടങ്ങിയവർ നേതൃത്വം നൽകി.