kovalam

കോവളം: വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുകയും നിരവധി പേർ മരിക്കുകയും ചെയ്യുന്നതിനെ തുടർന്ന് മൃതദേഹങ്ങൾ കൊവിഡ് ചട്ടങ്ങൾ പാലിച്ച് സംസ്കരിക്കാൻ സഹായഹസ്തവുമായി രാജീവ് ഫൗണ്ടേഷൻ. മിക്ക വീടുകളിലും മൃതദ്ദേഹം സംസ്കരിക്കാൻ സ്ഥലമില്ലാത്തതിനെ തുടർന്നാണ് കോൺഗ്രസ് കോവളം മണ്ഡലം കമ്മിറ്റിയും യൂത്ത് കോൺഗ്രസ് വെങ്ങാനൂർ മണ്ഡലം കമ്മിറ്റിയും സംയുക്തമായി രൂപം കൊടുത്ത രാജീവ് ഫൗണ്ടേഷൻ മരണാന്തര ചടങ്ങുകൾ നടത്താൻ തീരുമാനിച്ചത്. കോവളം മണ്ഡലം പ്രസിഡന്റ് പനങ്ങോട് സുജിത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനുലാൽ, രഞ്ജിത് പനങ്ങോട്, ശ്രീജിത്ത്‌, രഞ്ജിത്, വിജേഷ് എന്നിവരുടെ നേതൃത്വത്തിൽ പത്തോളം പേർ അടങ്ങുന്ന രാജീവ് ഡിസാസ്റ്റർ മാനേജ്മെന്റ് ടീമാണ് നേതൃത്വം നൽകുന്നത്.

ഇതുവരെ പത്തോളം സംസ്കാരം നടത്തി. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ സി. ജയചന്ദ്രൻ അടക്കമുള്ളവരുടെ സഹായം ഇവർക്ക് ലഭിക്കുന്നുണ്ട്. ഫൗണ്ടേഷന്റെ കീഴിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ഫോൺ: 9846068408.