food

കിളിമാനൂർ: കൊവിഡ്ക്കാലത്ത് ആവശ്യക്കാർക്ക് ഭക്ഷണമെത്തിക്ക‍ാനായി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് തിരുവനന്തപുരം റൂറൽ ജില്ലയുടെ നേതൃത്വത്തിൽ നടക്കുന്ന 'വയറൂട്ടാം' പദ്ധതിയ‍ുടെ സ്‍ക‍ൂൾതല ഉദ്ഘാടനം കൊടുവഴന്നൂർ സ്കൂളിൽ പ്രവർത്തിക്ക‍ുന്ന ഡൊമിസിലിയറി കെയർ സെന്ററിലേക്ക് എസ്.പി.സി യ‍ൂണിറ്റ് നൽകിയ ഭക്ഷണം, മാസ്‍ക്, സാനിറ്റൈസർ, ഗ്ലൗസ്സ് എന്നിവ ഏറ്റ‍ുവാങ്ങിക്കൊണ്ട് പ‍ുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശാന്തക‍ുമാരി നിർവഹിച്ച‍ു. പ‍ുളിമാത്ത് പഞ്ചായത്ത് നടപ്പിലാക്കിവര‍ുന്ന ഉച്ചഭക്ഷണ വിതരണ പദ്ധതിയിലേക്ക് എസ്.പി.സി യ‍ൂണിറ്റ് സമാഹരിച്ച ത‍ുക കൈമാറ‍ുകയ‍ും ചെയ്ത‍ു.