vd-satheeshan

 പാർട്ടി താത്പര്യത്തിന് മുൻതൂക്കം: വി.എം. സുധീരൻ

'കോൺഗ്രസ് നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശനെ അഭിനന്ദിക്കുന്നു. ഗ്രൂപ്പ് സമവാക്യങ്ങൾക്കതീതമായി പാർട്ടി താത്പര്യത്തിന് മുൻതൂക്കം ലഭിച്ചത് തികഞ്ഞ യാഥാർത്ഥ്യം ഉൾക്കൊണ്ടുള്ള ഗുണപരമായ സമൂലമാറ്റത്തിന്റെ നല്ല തുടക്കമാകട്ടെ എന്ന് പ്രത്യാശിക്കുന്നു".

- വി.എം. സുധീരൻ

 സതീശനെ അഭിനന്ദിക്കുന്നു: ചെന്നിത്തല

'കോൺഗ്രസ് നിയമസഭാ കക്ഷിനേതാവായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നു. സതീശന് എല്ലാവിജയാശംസകളും നേരുന്നു".

- രമേശ് ചെന്നിത്തല

 എല്ലാപേരും അംഗീകരിക്കുന്ന നേതൃമാറ്റം: കെ.സി. വേണുഗോപാൽ

പാർട്ടിയിലെ എല്ലാപേരും അംഗീകരിക്കുന്ന നേതൃമാറ്റമാണിത്. കാലഘട്ടത്തിന് അനുസരിച്ച് എടുത്ത തീരുമാനാണിത്. വ്യക്തി താത്പര്യങ്ങൾ മാറ്റിവച്ച്

3

പൊതു തീരുമാനത്തിലാണ് പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തത്. ചെന്നിത്തല പ്രതിപക്ഷ നേതാവ് എന്ന തന്റെ കർത്തവ്യം ഭംഗിയായി നിർവഹിച്ചു.

- കെ.സി. വേണുഗോപാൽ, എ.ഐ.സി.സി ജനറൽ സെക്രട്ടറി

 തിരഞ്ഞെടുത്തത് നടപടിക്രമം പാലിച്ച്: ഉമ്മൻ ചാണ്ടി

വി.ഡി. സതീശനെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി നിശ്ചയിച്ചത് എല്ലാ എം.എൽ.എമാരെയും ഹൈക്കമാൻഡ് പ്രതിനിധികൾ കണ്ട ശേഷം നടപടിക്രമങ്ങൾ പാലിച്ചെടുത്ത തീരുമാനമാണിത്. ഇത് എല്ലാവരും അംഗീകരിക്കും. നേതാവ് ആരായിരിക്കണമെന്നതിൽ അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് അദ്ധ്യക്ഷയെ ചുമതലപ്പെടുത്തി ഐക്യകണ്ഠേന പ്രമേയം പാസാക്കിയിരുന്നു. തലമുറമാറ്റം ഗുണകരമാകുമെന്നതിൽ സംശയമില്ല. സംസ്ഥാനത്തെ പ്രതികൂല രാഷ്ട്രീയസാഹചര്യം തിരുത്താൻ ഒന്നിച്ചുശ്രമിക്കും.

- ഉമ്മൻ ചാണ്ടി, മുൻ മുഖ്യമന്ത്രി

 സതീശൻ ആരുടേയും നോമിനിയല്ല: കെ. സുധാകരൻ

ആരുടേയും നോമിനിയായിട്ടല്ല വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായത്. കോൺഗ്രസിൽ ജനാധിപത്യം നിലച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഈ നേതൃമാറ്റം. തലമുറ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത് പാർട്ടിയുടെ ശക്തമായ തിരിച്ചുവരവാണ്. രമേശ് ചെന്നിത്തലയ്ക്ക് പോരായ്മകളില്ല. നേതൃമാറ്റം വേണമെന്നത് ഭൂരിപക്ഷ അഭിപ്രായമായിരുന്നു.

- കെ. സുധാകരൻ എം.പി, കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ്