rajnikanth-mohan-babu

സൂപ്പർ സ്റ്റാർ രജനികാന്തും തെലുങ്കിലെ സീനിയർ താരങ്ങളിലൊരാളുമായ മോഹൻബാബുവുമൊന്നിച്ചുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആരാധകർക്ക് ആവേശമാകുന്നു. രജനികാന്തും മോഹൻബാബുവുമായുള്ള സൗഹൃദത്തിന് നാല് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്.

മോഹൻബാബു ഇരട്ട വേഷങ്ങളിലഭിനയിച്ച് 1995-ൽ റിലീസായ പെഡരായുഡു എന്ന തെലുങ്ക് ചിത്രത്തിൽ രജനികാന്ത് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മോഹൻബാബുവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ഈ ചിത്രം. മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡും ഈ ചിത്രത്തിലൂടെ മോഹൻബാബു നേടി.

തന്റെ പുതിയ ചിത്രമായ അണ്ണാത്തെയുടെ ഷെഡ്യൂൾ പൂർത്തിയാക്കി ഹൈദരാബാദിൽ നിന്ന് മടങ്ങുന്നതിന് മുൻപാണ് ആത്മമിത്രമായ മോഹൻബാബുവിനും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാൻ രജിനികാന്ത് സമയം കണ്ടെത്തിയത്.

നടനെന്നതിലുപരി നിർമ്മാതാവായും തെലുങ്ക് സിനിമയിൽ നിറഞ്ഞുനിന്ന മോഹൻബാബു സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമാണ്.