anil

വെഞ്ഞാറമൂട് : മാണിക്കൽ പഞ്ചായത്തിൽ ഡൊമിസിലിയറി കെയർ സെന്റർ ആരംഭിച്ചു. കൊപ്പം അന്താരാഷ്ട്ര നീന്തൽ സമുച്ചയത്തിലെ സ്പോർട്സ് ഹോസ്റ്റലിൽ ആരംഭിച്ച ഡൊമിസിലിയറി കെയർ സെന്റർ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയ, വൈസ് പ്രസിഡന്റ് എസ്. ലേഖകുമാരി, കെ. സുരേഷ് കുമാർ, സഹീറത്ത് ബീവി, എം. അനിൽകുമാർ, ആർ. അനിൽ, എം.എസ്. ശ്രീവത്സൻ, എസ്. രാധാകൃഷ്ണൻ, ലതിക തുടങ്ങിയവർ പങ്കെടുത്തു.