lockdown

നാഗർകോവിൽ: തമിഴ്‌നാട്ടിൽ നാളെ മുതൽ 31 വരെ തീവ്ര ലോക്ക്ഡൗൺ പ്രഖ്യാപ്പിച്ചു. അതിനാൽ ഇന്ന് രാവിലെ 6 മുതൽ രാത്രി 9 വരെ എല്ലാകടകളും തുറന്ന് പ്രവർത്തിക്കാം. നാളെ മുതൽ പാൽ, പത്രം, കുടിവെള്ളം വിതരണം ചെയ്യുന്ന കടകൾ തുറക്കാം. ഹോട്ടലുകളിൽ പാർസൽ മാത്രം. പലചരക്ക് കടകൾ തുറക്കില്ല. പച്ചക്കറി, പഴ വർഗങ്ങൾ വാഹനങ്ങളിൽ വില്പനനടത്താം. മീൻ, മാംസ വില്പന അനുവദിക്കില്ല. അവശ്യ സർവീസൊഴികെ ഗതാഗതം അനുവദിക്കില്ല.