നാഗർകോവിൽ: എ.ഐ.സി.സി മുൻ അംഗവും തമിഴ്നാട് കോൺഗ്രസ് ജനറൽ സെക്രട്ടറിയും കേരളകൗമുദി നാഗർകോവിൽ മുൻലേഖകനുമായ എൻ.പി. ജയകുമാർ (54) നിര്യാതനായി. ഹൃദയാഘാതത്താൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയാണ്.കന്യാകുമാരി ജില്ലയിലെ ചുങ്കക്കട പുതിയ നഗർ വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടന്നു.ഭാര്യ: ബിന്ദു. മകൻ: അഭിജിത്.