pangad

കല്ലറ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാങ്ങോട് ഗ്രാമപഞ്ചായത്തിലെ ഗർഭിണികൾക്കും മുതിർന്ന പൗരന്മാർക്കും 'കരുതൽ സ്പർശം' എന്ന പേരിൽ ഓൺലൈൻ ക്ലിനിക്കും പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികൾക്കായി വിജ്ഞാനവും വിനോദവും സമന്വയിപ്പിച്ചുകൊണ്ടുള്ള 'സ്മാർട്ട് ഗ്രോ' ഓൺലൈൻ പരിപാടിയും ആരംഭിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് എം.എം. ഷാഫി പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. കൊവിഡ് കാലത്തെ മനസിക സംഘർഷങ്ങൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. പഞ്ചായത്തിലെ കൊവിഡ് ഹെൽപ്പ് ഡെസ്‌കിന്റെ ഏകോപനത്തോടെയാണ് ക്ലിനിക്കിന്റെ പ്രവർത്തനം.