cyclone

തിരുവനന്തപുരം: 'ടൗക്‌തേ'യ്ക്ക് പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദ്ദം ഇന്ന് രാവിലെ ചുഴലിക്കാറ്റായി മാറും. യാസ് എന്ന് പേരിട്ട ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ കേരളമില്ലെങ്കിലും 4 ദിവസം ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. ഒഡീഷ, ബംഗാൾ തീരത്തേക്കാണ് യാസ് നീങ്ങുന്നത്.

യെല്ലോ അലർട്ട്

ഇന്ന്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

നാളെ:തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂർ, പാലക്കാട് , വയനാട്

യാസ് ചുഴലിക്കാറ്റ് (പേര് നിർദേശിച്ചത് ഒമാൻ).

വേഗത:

150- 155 കി.മീറ്റർ

ദിശ

വടക്ക്- വടക്കുപടിഞ്ഞാറ്

സഞ്ചാരപഥം

26ന് പശ്ചിമ ബംഗാളിനും വടക്കൻ ഒഡീഷ തീരത്തിനുമിടയിൽ എത്തും. ബംഗാളിനും ഒഡിഷയുടെ വടക്കൻ തീരത്തിനും ഇടയിൽ കര തൊടും.

കാലവർഷം ജൂൺ ഒന്നിന്

തെക്കു പടിഞ്ഞാറൻ കാലവർഷം തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും നിക്കോബാർ ദ്വീപുകളിലും എത്തി. കേരളത്തിൽ ജൂൺ ഒന്നിന് എത്തും. തുടർച്ചയായ ന്യൂനമർദ്ദങ്ങളാണ് കൃത്യമായി എത്താനുള്ള കാരണം. കൂടുതൽ മഴയ്ക്ക് സാധ്യത.

 റെക്കാഡ് വേനൽ മഴ

127 % അധികം ലഭിച്ചു

276.4 മി.മീറ്റർ പതിവ്

628.8 മി.മീറ്റർ ഇക്കുറി

കൂടുതൽ കണ്ണൂരിൽ

ചു​ഴ​ലി​ക്കാ​റ്റു​കൾ

സ​മു​ദ്ര​ ​ജ​ല​ത്തി​ന്റെ​ ​താ​പ​നി​ല​ ​ഉ​യ​രു​മ്പോ​ഴാ​ണ് ​ചു​ഴ​ലി​ക്കാ​റ്റു​ക​ൾ​ക്ക് ​വ​ഴി​യൊ​രു​ക്കു​ന്ന​ ​ന്യൂ​ന​മ​ർ​ദ്ദം​ ​രൂ​പ​പ്പെ​ടു​ന്ന​ത്.
​ബം​ഗാ​ൾ​ ​ഉ​ൾ​ക്ക​ട​ലി​ലെ​ ​താ​പ​നി​ല​ ​എ​പ്പോ​ഴും​ 28​ ​ഡി​ഗ്രി​യി​ൽ​ ​കൂ​ടു​ത​ലാ​ണ്.
വ​ർ​ഷ​ത്തി​ൽ​ ​ചു​രു​ങ്ങി​യ​ത് ​നാ​ല് ​ന്യൂ​ന​മ​ർ​ദ്ദ​ങ്ങ​ൾ​ ​പ​തി​വാ​ണ്.​ ​ശ​ക്തി​ ​ഏ​റി​യും​കു​റ​ഞ്ഞു​മി​രി​ക്കും
അ​റ​ബി​ക്ക​ട​ലി​ൽ​ ​താ​പ​നി​ല​ ​ബം​ഗാ​ൾ​ ​ഉ​ൾ​ക്ക​ട​ലി​നേ​ക്കാ​ൾ​ ​എ​പ്പോ​ഴും​ ​ഒ​ന്നോ​ ​ര​ണ്ടോ​ ​ഡി​ഗ്രി​ ​കു​റ​വാ​യി​രി​ക്കും.​ ​അ​തി​നാ​ൽ​ ​ന്യൂ​ന​മ​ർ​ദ്ദ​ങ്ങ​ൾ​ ​കു​റ​വാ​ണ്.
​ ​അ​റ​ബി​ക്ക​ട​ലി​ലെ​ ​താ​പ​നി​ല​ ​നാ​ലു​ ​പ​തി​റ്റാ​ണ്ടി​നി​ടെ​ 1.2​ ​മു​ത​ൽ​ 1.4​ ​ഡി​ഗ്രി​വ​രെ​ ​കൂ​ടി​യി​ട്ടു​ണ്ട്.