vincent

ബാലരാമപുരം: കോവളം മണ്ഡലം എം.എൽ.എ അഡ്വ.എം.വിൻസെന്റിന് കൊവിഡ് സ്ഥിരീകരിച്ചു.മകന് പനിയായതിനെ തുടർന്ന് എം.എൽ.എ ഉൾപ്പെടെ നടത്തിയ സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി. താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. എം.എൽ.എ കൊവിഡ് കെയറിന്റെ പ്രവർത്തനങ്ങൾ തടസമില്ലാതെ നടക്കുമെന്നും രോഗികൾക്ക് മരുന്നിനും ഭക്ഷണത്തിനും ആംബുലൻസിനും മറ്റ് അവശ്യസേവനങ്ങൾക്കുമായി 8301964737 ൽ ബന്ധപ്പെടാമെന്നും അദ്ദേഹം അറിയിച്ചു.