തിരുവനന്തപുരം: എസ്.ബി.ഐ ഉപഭോക്താക്കൾക്ക് ഇന്ന് വെളുപ്പിന് 12 മുതൽ ഉച്ചയ്ക്ക് 2 വരെ ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ് എന്നിവ ഉപയോഗിക്കാൻ കഴിയില്ല. റിസർവ് ബാങ്ക് നേതൃത്വത്തിൽ എസ്.ബി.ഐയുടെ നെഫ്റ്റ് സംവിധാനങ്ങളുടെ സാങ്കേതിക നവീകരണം നടത്തുന്നതിനാലാണ് ഡിജിറ്റൽ സേവനങ്ങളെ ബാധിക്കുന്നതെന്ന് എസ്.ബി.ഐ അറിയിച്ചു. എന്നാൽ ആർ.ടി.ജി.എസ് സേവനങ്ങൾ പതിവു പോലെ ലഭ്യമാകും.