പാറശാല: കെ.എസ്.ആർ.ടി.സിയും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങാത്ത സാഹചര്യത്തിൽ കൊവിഡ് രോഗികൾക്ക് വാഹന സൗകര്യമൊരുക്കി എ.ഐ.വൈ.എഫ് പ്രവർത്തകർ. അവശ്യ സമയങ്ങളിൽ രോഗികൾക്ക് ആംബുലൻസിനായി കാത്തിരിക്കേണ്ടി വരുകയും കൊവിഡ് രോഗിയുള്ള കുടുംബത്തിലെ ഒരാവശ്യത്തിനും വാഹനം ലഭ്യമല്ലാത്ത അവസ്ഥയിലുമാണ് എ.ഐ.വൈ.എഫ് 2 വാഹനങ്ങൾ നിരത്തിലിറക്കിയത്. ജില്ലാ പ്രസിഡന്റ് എ.എസ്.ആനന്ദ് കുമാർ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച ചടങ്ങിൽ എ.ഐ.വൈ.എഫ് നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എൽ.ടി.പ്രശാന്ത്, പ്രസിഡൻറ് അഡ്വ.വിശാഖ് വി.വി, സി.പി.ഐ നെയ്യാറ്റിൻകര ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്.സജീവ്കുമാർ, മറ്റ് പ്രവർത്തകരായ മനോജ് എം.സി, സജിൽ എച്ച്.ആർ എന്നിവർ പങ്കെടുത്തു.