തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ നിയോഗിച്ചതിന് പിന്നാലെ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞു. വഴുതയ്ക്കാട് ഈശ്വരവിലാസം റോഡിലെ സ്വന്തം വസതിയിലേക്ക് താമസം മാറ്റി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കന്റോൺമെന്റ് ഹൗസിലെ പുതിയ താമസക്കാരനായി എത്തും. രണ്ടു ദിവസത്തെ നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങുകയാണ്.