വെള്ളറട: 24 മണിക്കൂർ കൊവിഡ് പ്രവർത്തനങ്ങളുമായി കിളിയൂർ ഇ.എൻ.എം യുവധാര ആർട്സ് ആന്റ് സ്പോഴ്സ് ക്ളബ് പ്രവർത്തകർ. കൊവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർക്ക് അവശ്യവസ്തുക്കൾ എത്തിച്ചു കൊടുക്കും. പൊതു സ്ഥലങ്ങളിലും സർക്കാർ ഓഫീസുകളിലും അണു നശീകരണവും നടത്തുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കിൽ ഓക്സിജന്റെ അളവും പനി പരിശോധിക്കുന്നതിനും ആവി പിടിക്കുന്നതിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച സൗജന്യ ആന്റിജൻ, ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തും. കൂടുതൽ വിവരങ്ങൾക്ക് - 7012751453, 8848789274, 9497260506