ahammed-devarkovil

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷട്ര തുറമുഖ പദ്ധതി രണ്ടുവർഷത്തിനകം പൂർത്തിയാക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. പദ്ധതിയുടെ 60 ശതമാനത്തോളം പണി പൂർത്തിയായി. ചില സാങ്കേതിക തടസങ്ങളുണ്ട്. ഇത് പരിഹരിക്കാനുള്ള സംവിധാനങ്ങളായി. നാളെ തലസ്ഥാനത്ത് ഇത് സംബന്ധിച്ച യോഗം നടക്കുന്നുണ്ട്.

ബേപ്പൂർ, കണ്ണൂർ ജില്ലയിലെ അഴീക്കോട് തുറമുഖങ്ങൾ വികസിപ്പിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കും. കുറച്ചൂകൂടി സ്ഥലം അക്വയ‌ർ ചെയ്താൽ അഴീക്കോട് തുറമുഖം വൻകിട തുറമുഖമാക്കി മാറ്റാം. ഇതിനായി ഫണ്ട് കണ്ടെത്തണം. കണ്ണൂർ, കാസർകോട് ജില്ലകളുടെ വികസനത്തിന് അഴീക്കോട് തുറമുഖ വിപുലീകരണം സഹായിക്കും. ബേപ്പൂർ തുറമുഖം വികസിപ്പിച്ചാൽ വലിയ ചരക്കുകൾ കൊച്ചിയിലിറക്കി റോഡ‌് മാർഗം കൊണ്ടുവരുന്നതിന് പകരം ജലമാർഗം ബേപ്പൂരിൽ തന്നെ ഇറക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.