
പാറശാല: കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിലും കാറ്റിലും പൊഴിയൂരിൽ വീട് നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവരുടെ സംരക്ഷണത്തിനായി ഡോ. ശശി തരൂർ എം.പിയുടെ ധനസഹായം. ആദ്യ ഗഡുവായി നൽകിയ ചെക്ക് കോൺഗ്രസ് കുളത്തൂർ ബ്ലോക്ക് പ്രസിഡന്റ് ശ്രീധരൻ നായർ, പഞ്ചായത്ത് പ്രസിഡന്റ് ജി. സുധാർജുനൻ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് കൈമാറി. ചടങ്ങിൽ മുൻ പ്രസിഡന്റ് പൊഴിയൂർ ജോൺസൺ, മുൻ വൈസ് പ്രസിഡന്റ് ടങ്സ്റ്റൺ സാബു, കോൺഗ്രസ് കുളത്തൂർ മണ്ഡലം പ്രസിഡന്റ് വി. ഭുവനേന്ദ്രൻ നായർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.