police

നെടുമങ്ങാട്: ന്യുമോണിയ കൂടി ശ്വാസതടസം നേരിട്ട കൊവിഡ് രോഗിയായ ഭാര്യയെ ബൈക്കിൽ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി രോഗി ഹെൽമറ്റ് ധരിക്കാത്തതിന് 500 രൂപ പിഴ ഈടാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവും കൗൺസിലറുമായ കെ.ജെ ബിനു അധികൃതർക്ക് പരാതി നൽകി. ഭാര്യ ജിഷയെ ആംബുലൻസ് കിട്ടാതെ വന്നപ്പോൾ ഇരുചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകവെ വാളിക്കോട് ജംഗ്‌ഷനിൽ നടന്ന പരിശോധനയിൽ എസ്.ഐ അടങ്ങിയ സംഘം വാഹനം തടഞ്ഞ് പരിഹസിക്കുകയും ഭാര്യ ഹെൽമറ്റ് ധരിക്കാത്തതിന് 500 രൂപ പിഴ ഈടാക്കുകയും ചെയ്തെന്നാണ് കെ.ജെ ബിനു മനുഷ്യാവകാശ കമ്മിഷനും, ജില്ലാ കളക്‌ടർക്കും, പൊലീസ് മേധാവിക്കും നൽകിയ പരാതിയിൽ പറയുന്നത്.