തിരുവനന്തപുരം: പ്രതിപക്ഷനേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് എല്ലാ അഭിനന്ദനങ്ങളും പൂർണ പിന്തുണയും അറിയിക്കുന്നതായി മുതിർന്ന നേതാവ് എ.കെ. ആന്റണി പറഞ്ഞു. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ശക്തമായ തിരിച്ചുവരവിന് സഹായകരമായ തീരുമാനമാണിത്.
സതീശന് എല്ലാ അഭിനന്ദനങ്ങളും അറിയിച്ച്, തിരഞ്ഞെടുപ്പ്കാലത്ത് കേരളത്തിൽ ചുമതലയിലുണ്ടായിരുന്ന എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹൻ ട്വീറ്റ് ചെയ്തു.