തിരുവനന്തപുരം: മാർ ഗ്രിഗോറിയോസ് കോളേജ് ഒഫ് ലായും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും സംയുക്തമായി കൊവിഡ് കാലത്തെ മനുഷ്യാവകാശ ലംഘനവും മനുഷ്യാവകാശ സംരക്ഷണവും എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടത്തി. ജബൽപുർ ധർമശാസ്ത്ര യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ബാൽരാജ് ചൗഹാൻ അദ്ധ്യക്ഷതവഹിച്ചു. മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡോമിനിക് ഉദ്ഘാടനം ചെയ്തു. പഞ്ചാബ് യൂണിവേഴ്സിറ്റി, സ്‌കൂൾ ഒഫ് ലാ ഡീൻ ഡോ. തരുൺ ആരോറ, ജെ.എൻ.യു അദ്ധ്യാപകൻ ഡോ. പി.യു. പുനീത്, കൂസാറ്റ് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ ഡോ. വാണി കേസരി, ജിൻഡൽ ഗ്ലോബൽ ലാ സ്‌കൂൾ ഡീൻ ഡോ. നേഹ മിസ്ര എന്നിവർ വിഷയവതരണവും, ഉച്ചതിരിഞ്ഞുള്ള സെഷനുകളിൽ നാൽപ്പതോളം ഗവേഷണ പ്രാബന്ധങ്ങളും അവതരിപ്പിക്കപ്പെട്ടു. കോളേജ് ഡയറക്ടർ ഡോ. കോശി ഐസക് പുന്നമൂട്ടിൽ, പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോൺ പി.സി, വൈസ് പ്രിൻസിപ്പൽ.ഡോ. തോമസ് കുട്ടി, നിയമ വിഭാഗം മേധാവി. ഡോ.ജിജിമോൻ വി .എസ് എന്നിവർ പങ്കെടുത്തു.