vaccination

തിരുവനന്തപുരം:ജില്ലയിൽ കൊവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 10,08,098 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചു. ഇതിൽ 7,47,970 പേർ ആദ്യ ഡോസും 2,60,128 പേർ രണ്ടാം ഡോസും സ്വീകരിച്ചവരാണ്. ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അഭിനന്ദിച്ചു. 18നും 44നും ഇടയിൽ പ്രായമുള്ള ഗുരുതര രോഗബാധിതർക്കും മുൻനിര പോരാളികൾക്കുമായി 17 കേന്ദ്രങ്ങളിൽ വാക്സിനേഷൻ സജ്ജീകരിച്ചിട്ടുണ്ട്. വാക്സിൻ ലഭിക്കുന്ന മുറയ്ക്കു കൃത്യമായി നൽകാൻ വേണ്ട ക്രമീകരണം ഒരുക്കിയിട്ടുണ്ട്. കൊവിഡ് ലക്ഷണങ്ങളുള്ളവർ ടോയ്ലറ്റ് സൗകര്യമുള്ള മുറിയിൽ സമ്പർക്ക വിലക്കിൽ കഴിയണമെന്നും പരിശോധനയ്ക്കു വിധേയമാക്കണമെന്നും കളക്ടർ അറിയിച്ചു.