തിരുവനന്തപുരം : ആരോഗ്യമന്ത്രിയായി ചുമതലയേറ്റ വീണാജോർജിന് ആശംസയുമായി നടൻ മോഹൻലാൽ. മന്ത്രിയെ ഫോണിൽ വിളിച്ച അദ്ദേഹം കൊവിഡ് പ്രതിരോധത്തിന് ഉൾപ്പടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. മഹാമാരിയെ നേരിടുന്ന ഘട്ടത്തിൽ അദ്ദേഹം നൽകിയ പിന്തുണയ്ക്ക് മന്ത്രി നന്ദിയും അറിയിച്ചു. അതോടൊപ്പം തന്റെ പിറന്നാൾ ദിനത്തിൽ ഒന്നരക്കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ആരോഗ്യവകുപ്പിന് കൈമാറിയ മോഹലാലിന്റെ കാരുണ്യപ്രവർത്തനത്തിനും മന്ത്രി നന്ദി പറഞ്ഞു. കളമശേരി മെഡിക്കൽ കോളേജിലെ വാർഡുകളിലേക്ക് ആവശ്യമായ ഓക്‌സിജൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് സഹായം ലഭ്യമാക്കുമെന്നും മോഹൻലാൽ അറിയിച്ചിട്ടുണ്ട്.