കിളിമാനൂർ:ഡി.വൈ.എഫ്.ഐ പള്ളിക്കൽ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് രോഗികൾക്കായി പള്ളിക്കൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഓരോ വാഹനങ്ങൾ ലഭ്യമാക്കി.കേരളാ ധാതുവികസന കോർപ്പറേഷൻ ചെയർമാൻ മടവൂർ അനിൽ വണ്ടികൾ ഫ്ളാഗ് ഒഫ് ചെയ്തു.ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് കെ.ആർ.അമ്മു,സി.പി.എം ലോക്കൽ സെക്രട്ടറി സജീബ് ഹാഷിം,പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന, വൈസ് പ്രസിഡന്റ് എം.മാധവൻകുട്ടി,ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ദീപു മോഹൻ,ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ജെ.ജിനേഷ്,ഷീബ,രമ്യ,രഘൂത്തമൻ,അൽഫാജ് എന്നിവർ പങ്കെടുത്തു.