പാങ്ങോട്: കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ കാറ്റിലും മഴയിലും പാങ്ങോട് കൃഷിഭവൻ പരിധിയിൽ വ്യാപക കൃഷി നാശം. തണ്ണിച്ചാൽ സ്വദേശി പുഷ്പൻ, ഭരതന്നൂർ സ്വദേശികളായ ഷാജീവ്, അബ്ദുൽ സലാം, ദാവൂദ്, ഗിരിജ, മോഹൻപിള്ള, ചന്ദ്രബാബു, സജിത എന്നിവരുടെ 1500ഓളം വാഴകൾ കാറ്റിൽ നശിച്ചു. കൂടാതെ മറ്റു പലരുടെയും പച്ചക്കറിക്കൃഷികളും, രണ്ടേക്കറോളം മരച്ചീനിക്കൃഷിയും നശിച്ചു. കൃഷിഭവൻ ഉദ്യോഗസ്ഥരും പഞ്ചായത്തംഗങ്ങളും പ്രദേശങ്ങൾ സന്ദർശിച്ചു.