tldschool

വിതുര:തൊളിക്കോട് പഞ്ചായത്തിൽ കൊവിഡ് ബാധിതരുള്ള കുടുംബങ്ങൾക്കും ഭിന്നശേഷിക്കാർക്കും തൊളിക്കോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പൊതിച്ചോർ വിതരണം ചെയ്തു.സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്,എൻ.എസ്.എസ് യൂണിറ്റ്,ജെ.ആർ.സി,പി.ടി.എ എന്നിവയുടെ നേതൃത്വത്തിൽ ഒരു വയറൂട്ടാം പദ്ധതിയുടെ ഭാഗമായാണ് പൊതിച്ചോർ ശേഖരിച്ച് പഞ്ചായത്തിന്റെ സഹകരണത്തോടെ വിതരണം നടത്തും. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ മോഹനൻപിള്ള,ഹെഡ്മിസ്ട്രസ് അസ്മാബീവി,തൊളിക്കോട് ടൗൺ വാ‌ർഡ്മെമ്പർ ഷെമി ഷംനാദ്,പുളിമൂട് വാ‌ർഡ്മെമ്പർ ജെ.അശോകൻ,തൊളിക്കോട് വാ‌ർഡ്മെമ്പർ റെജി,സന്ധ്യ.എസ്.നായർ,വിതുര ജനമൈത്രി പൊലീസ് സ്റ്റേഷൻ എസ്.ഐ.അനീസ്,പി.ടി.എ പ്രസിഡന്റ് തൊളിക്കോട് ഷാനി,മദർ പി.ടി.എ പ്രസിഡന്റ് അനീസത്ത്,എസ്.പി.സി സ്പെഷ്യൽ ഓഫീസർ വി.വി.വിനോദ്,സി.പി.ഒ സുനിൽരാജ്,എ.സി.പി.ഒ അഞ്ജലി ആനന്ദ് എന്നിവർ പങ്കെടുത്തു.