പോത്തൻകോട്: വ്യാപാരി വ്യവസായി സമിതി പോത്തൻകോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മന്ത്രി ജി.ആർ. അനിലിന് സ്വീകരണം നൽകി. കൊവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വിതരണവും നടന്നു. പോത്തൻകോട് എസ്.എൻ.ഡി.പി ഹാളിൽ നടന്ന ചടങ്ങിൽ പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽ, വൈസ് പ്രസിഡന്റ് അനിത ടീച്ചർ, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് എൻ. സുധീന്ദ്രൻ, ബാബു കാട്ടായിക്കോണം, ജയചന്ദ്രൻ തുടങ്ങിയവർ മന്ത്രിയെ ഷാൾ അണിയിച്ചു. തുടർന്ന് സമിതി പോത്തൻകോട് യൂണിറ്റ് സമാഹരിച്ച പൾസ് ഓക്‌സിമീറ്ററുകളും സാനിറ്റെെസറുകളും മാസ്‌കും പി.പി.ഇ കിറ്റുകളും മന്ത്രി ഏറ്റുവാങ്ങി പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.