തിരുവനന്തപുരം: ' കേരളത്തിലെ വിവിധ ജില്ലകളിൽ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിക്കുന്നു ' എന്ന വ്യാജ വാർത്തയ്‌ക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ കേരളം. അപേക്ഷാഫീസായി 51 രൂപ ഗൂഗിൾ പേ ആയി നൽകണമെന്നുമാണ് പ്രചാരണം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശത്തിന് ആരോഗ്യ കേരളവുമായി യാതൊരു ബന്ധവുമില്ല. ആരുംതന്നെ ഇത്തരം പ്രചാരണങ്ങളിൽപ്പെട്ട് പണം നഷ്ടപ്പെടുത്തരുത്.
ആരോഗ്യ കേരളത്തിന്റെ ഒഴിവുകളെല്ലാം ഔദ്യോഗികമായി വെബ് സൈറ്റിൽ (https://arogyakeralam.gov.in/) പ്രസിദ്ധീകരിക്കും. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ കേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ അറിയിച്ചു.