കിളിമാനൂർ: മുംബയിൽ കൊവിഡ് ബാധിച്ച് മലയാളി യുവതി മരിച്ചു. പൊരുന്തമൺ സിപ്പിയിൽ ശാന്തന്റെയും പരേതയായ ഇന്ദിരയുടെയും മകൾ പി.എസ്. പ്രീയ (48)യാണ് മരിച്ചത്.ശനിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം. സംസ്കാരം മുംബയിൽ നടന്നു. കിളിമാനൂർ കടമുക്ക് മടത്തി വിിളാകം വീട്ടിൽ റജികുമാറാണ് ഭർത്താവ്. അഭിഷേക് റജികുമാർ മകനാണ്.