നെയ്യാറ്റിൻകര: സി.പി.എം ജില്ലാ കമ്മിറ്റി അംഗവും നെയ്യാറ്റിൻകര താലൂക്ക് സെക്രട്ടറി, ഏരിയാ സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്, ദീർഘകാലം കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് എന്നിങ്ങനെ വിവിധ നിലകളിൽ പ്രവർത്തിച്ച, മിച്ച ഭൂമി സമരത്തിലും മറ്റ് നിരവധി കർഷക പ്രക്ഷോഭങ്ങളിലും പങ്കെടുത്ത സഖാവ് കൊല്ലയിൽ കൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, പാറശാല എം.എൽ.എ സി.കെ ഹരീന്ദ്രൻ, നെയ്യാറ്റിൻകര എം.എൽ.എ കെ. ആൻസലൻ അനുസ്മരണ ചടങ്ങിലും പുഷ്പാർച്ചനയിലും പങ്കെടുത്തു.