തിരുവനന്തപുരം: എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറും എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് മുൻ ഭാരവാഹിയുമായിരുന്ന പേട്ട രാജിന്റെ ഭാര്യ ദിവ്യാരാജിന്റെ നിര്യാണത്തിൽ വെള്ളാപ്പള്ളി ചാരിറ്റി സെന്ററിൽ കൂടിയ യോഗം അനുശോചിച്ചു. തിരുവനന്തപുരം ആർ.ഡി.സി കൺവീനർ ആലുവിള അജിത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർമാരായ ചേന്തി അനിൽ, കെ.വി. അനിൽകുമാർ, കടകംപള്ളി സനൽ, വെള്ളാപ്പള്ളി ചാരിറ്റി സെന്റർ ഭാരവാഹികളായ പോങ്ങുംമൂട് ഹരിലാൽ, ചേന്തി സന്തോഷ്, വിജയൻ കൈലാസ്, കെ.പി. പ്രശാന്ത്, ഐരാണിമുട്ടം മഹേഷ് എന്നിവർ പങ്കെടുത്തു.