kanyakumari

നാഗർകോവിൽ: അറബിക്കടലിലുണ്ടായ ന്യൂനമർദ്ദം കാരണം കന്യാകുമാരി ജില്ലയിൽ കനത്ത മഴ. കുഴിത്തുറയിലും പരിസരത്തും റോഡുകളിലും ജനവാസകേന്ദ്രങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. അഗസ്‌തീശ്വരം താലൂക്കിൽ രണ്ട്, കൽകുളത്തിൽ നാല്, തിരുവട്ടാറിൽ ഒന്ന്, വിളവങ്കോടിൽ രണ്ട്, കിള്ളിയൂറിൽ ആര് എന്നിങ്ങനെ ജില്ലയിലാകെ 15 വീടുകൾ മഴയിൽ തകർന്നു. ജലനിരപ്പ് ഉയർന്നത് കാരണം പേച്ചിപ്പാറ ഡാമിൽ നിന്ന് 475 ഘനയടി ജലം തുറന്നുവിട്ടു. ഡാമിലെ വെള്ളം തുറന്നുവിട്ടതിനാൽ കുഴിത്തുറ, ചിതറാൽ, തിക്കുരിശ്ശി, വൈക്കലൂർ എന്നീ സ്ഥലങ്ങളിൽ ആറ്റിൻകരയിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. മഴയിൽ വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്.