ചിറയിൻകീഴ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും കൊവിഡ് ടെസ്റ്റ് നടത്തുന്നതിന് സൗജന്യ വാഹന സൗകര്യം ഒരുക്കി കോൺഗ്രസ് വാർഡ് കമ്മിറ്റികൾ രംഗത്ത്. ശാർക്കര, പണ്ടകശാല, പുതുക്കരി എന്നീ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ രൂപീകരിച്ച ഹൂമൻ കെയർ കൊവിഡ് 19 ഹെൽപ്പ് ലൈൻ എന്ന സന്നദ്ധ സംഘടനയാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. പണ്ടകശാല വാർഡിൽ കൊവിഡ് കേസുകൾ രൂക്ഷമായ സാഹചര്യത്തിലും കൊവിഡ് പോസിറ്റീവായ രോഗികളെ ആശുപത്രിയിൽ നിന്ന് വീടുകളിൽ എത്തിക്കുന്നതിന് ആംബുലൻസ് ഡ്രൈവർമാർ ഭീമമായ തുക ഈടാക്കിയ സാഹചര്യത്തിലുമാണ് പണ്ടകശാല വാർഡ് മെമ്പർ ബേബി ഇങ്ങനെ ഒരാശയം മുന്നോട്ട് വച്ചത്. ആവശ്യമെങ്കിൽ പഞ്ചായത്തിലെ മറ്റ് വാർഡുകളിലേക്കും വാഹനങ്ങൾ വിട്ട് നൽകും. വാർഡ് മെമ്പർ മാരായ ബേബി, മോനി ശാർക്കര, മനു മോൻ എന്നീവർ ചേർന്ന് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചെയ്തു. സേവാദൾ മണ്ഡലം പ്രസിഡന്റ് താജ് തിലക്, പണ്ടകശാല ബൂത്ത് പ്രസിഡന്റ് സുനിൽ, ഹ്യൂമൻ കെയർ കോഡിനേറ്റർ രാജേഷ് പി.എസ്, സന്നദ്ധ പ്രവർത്തകരായ രതീഷ്, ദിനേഷ്, ഗിരീഷ്, മനു ഞാറ്റാടി തുടങ്ങിയവർ പങ്കെടുത്തു.