മുടപുരം: വി. ശശി എം.എൽ.എയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് തല കൊവിഡ് അവലോകന യോഗം ചേർന്നു. ബ്ലോക്ക് പരിധിയിലെ ആറ് പഞ്ചായത്തുകളിലെയും നിലവിലെ സ്ഥിതി ചർച്ച ചെയ്തു. ആന്റിജൻ കിറ്റുകൾ, മറ്റു അനുബന്ധ മെഡിക്കൽ ഉപകരണങ്ങൾ എന്നിവ അടിയന്തരമായി നൽകുമെന്ന് എം.എൽ.എ അറിയിച്ചു. എല്ലാ പഞ്ചായത്തുകളിലും അടിയന്തരമായി ആന്റിജൻ പരിശോധന നടത്തി പോസിറ്റീവായ രോഗികളെ ഐസലോഷൻ ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കാൻ എം.എൽ.എ നിർദ്ദേശിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാ ബീഗം, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. സുഭാഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ വി. ലൈജു, ഷീല, ചന്ദ്രബാബു, ആർ. മനോന്മണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല ഉള്ള വൈസ് പ്രസിഡന്റ് അഡ്വ. എസ്. ഫിറോസ് ലാൽ, ഡോ. രാമകൃഷ്ണ ബാബു, ഡോ. ശ്യാംജി വോയ്സ്, ബി.ഡി.ഒ - എൽ. ലെനിൻ, ആർ.കെ. ബാബു, ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കവിതാ സന്തോഷ്, ജോസഫിൻ മാർട്ടിൻ, പി. മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.