malayinkil

മലയിൻകീഴ്: മലയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായ ഭക്ഷ്യോത്പന്നങ്ങൾ ലോക് താന്ത്രിക് ജനതാദൾ കാട്ടാക്കട മണ്ഡലം നൽകി. ലോക് താന്ത്രിക് ജനതാദൾ മണ്ഡലം പ്രസിഡന്റ് അഡ്വ. എൻ.ബി. പദ്മകുമാർ, പഞ്ചായത്ത് പ്രസിഡന്റ് എ. വത്സലകുമാരിക്ക് ഭക്ഷ്യോത്പന്നങ്ങൾ കൈമാറി. നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ചന്ദ്രൻനായർ, മേപ്പുക്കട മധു, മലയിൻകീഴ് ഗാമ പഞ്ചായത്ത് പ്രസിഡന്റ് എ. വത്സലകുമാരി, വൈസ് പ്രസിഡന്റ് എസ്. സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. വാസുദേവൻനായർ, ഒ.ജി. ബിന്ദു, അജിതകുമാരി, ഗോപകുമാർ, എൽ. അനിത, ബി.കെ. ഷാജി, എ.ജെ.ഡി നേതാക്കളായ ജി. നീലകണ്ഠൻ നായർ, മേപ്പുക്കട വിജയൻ എന്നിവർ പങ്കെടുത്തു.