വെള്ളറട: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളറട പഞ്ചായത്തിലേക്ക് കെ.എസ്.ടി.എ നൽകിയ പൾസ് ഓക്സിമീറ്ററുകൾ സി.പി.എം വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ. ശശി മെഡിക്കൽ ഓഫീസർ ഡോ. സുനിലിന് കൈമാറി. കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ. രഞ്ചു, സെക്രട്ടറി അനിൽ കുമാർ, പ്രസിഡന്റ് ആർ.എസ്. അനിൽ കുമാർ, ഷിബു, രതീഷ്, ചിത്രൻ എന്നിവർ പങ്കെടുത്തു.
caption: കെ.എസ്.ടി.എ നൽകിയ ഓക്സിമീറ്ററുകൾ സി.പി.എം വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ. ശശി മെഡിക്കൽ ഓഫീസർ ഡോ. സുനിലിന് കൈമാറുന്നു