കാട്ടാക്കട: കൊവിഡിൽ ദുരിതമനുഭവിക്കുന്നവർക്കായി മലങ്കര മാർത്തോമ്മ സഭ തിരുവനന്തപുരം - കൊല്ലം ഭദ്രാസനം തെക്കൻ തിരുവിതാകൂറിലെ വിവിധ സെന്ററുകളിൽ നടപ്പിലാക്കുന്ന ഹെല്പ് ഡെസ്ക്, ഭക്ഷ്യധാന്യക്കിറ്റ് വിതരണം എന്നിവയുടെ ഉദ്ഘാടനം നടന്നു. ഹെല്പ് ഡെസ്കിന്റെ ഉദ്ഘാടനം ഐ.ബി. സതീഷ് എം.എൽ.എയും ഭക്ഷ്യധാന്യക്കിറ്റ് വിതരണം ജി. സ്റ്റീഫൻ എം.എൽ.എയും നിർവഹിച്ചു. ഡയറക്ടർ റവ. ബ്ലൈസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന കൗൺസിൽ അംഗങ്ങളായ രതീഷ്, ജയ, റവ. ജോയ്സ് ജോർജ്, ടി. അലക്സ്, റോബർട്ട് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ആയിരം ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു.