തിരുവനന്തപുരം: ശ്രീവരാഹം വാർഡിൽക്കൂടി ഒഴുകി പാർവതീ പുത്തനാറിൽ ചേരുന്ന കരിയിൽ തോടിൽ മാലിന്യങ്ങളും പായലുകളും കുമിഞ്ഞുകൂടി കിടക്കുന്നതിനാൽ മഴവെള്ളം ഒഴുകിപ്പോകുന്നില്ലെന്നും മൈനർ ഇറിഗേഷൻ അധികാരികൾ ഇടപെടണമെന്നും കരിയിൽ തോട് സംരക്ഷണ സമിതി പ്രസിഡന്റ് പൂവങ്ങൽ ഗണേഷ് ആവശ്യപ്പെട്ടു.