kolayil-krishnan

പാറശാല: സി.പി.എം മുൻ ജില്ലാകമ്മിറ്റി അംഗവും ദീർഘകാലം കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കൊല്ലയിൽ കൃഷ്ണന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനവൂർ നാഗപ്പൻ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. എം.എൽ.എ മാരായ സി.കെ. ഹരീന്ദ്രൻ, കെ. ആൻസലൻ, സി.പി.എം പാറശാല ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ. എസ്. അജയകുമാർ, നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർമാൻ പി.കെ. രാജ്‌മോഹൻ, കടകുളം ശശി, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. ബിനു, പാറശാല ബ്ലോക്ക് പഞ്ചായത്ത പ്രസിഡന്റ് എസ്.കെ. ബെൻഡാർവിൻ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അംഗം വി. താണുപിള്ള, കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. നവനീത് കുമാർ, എസ്. വിക്രമൻ, ടി. രാധാകൃഷ്ണൻ, കെ.വി. പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.