poovathoor

നെടുമങ്ങാട്: പൂവത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ സ്വരൂപിച്ച ഫണ്ട്‌ വിനിയോഗിച്ച് വാങ്ങിയ കൊവിഡ് പ്രതിരോധ സാമഗ്രികൾ മന്ത്രി ജി.ആർ.അനിൽ ഏറ്റുവാങ്ങി പൂവത്തൂർ ആരോഗ്യ കേന്ദ്രത്തിന് കൈമാറി. 50 പി.പി.ഇ കിറ്റുകൾ,1000 മാസ്കുകൾ, 50 ലിറ്റർ സാനിറ്റൈസർ, 800 വിറ്റാമിൻ- സി ഗുളികകൾ എന്നിവയാണ് നൽകിയത്. നഗരസഭയിലെ 39 വാർഡുകളിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നത് പൂവത്തൂർ നഗര ആരോഗ്യ കേന്ദ്രമാണ്. പി.ടി.എ പ്രസിഡന്റ്‌ എസ്.എസ്.ബിജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ പി. ഹരികേശൻ, എസ്. അജിത, കൗൺസിലർ ലേഖവിക്രമൻ, ഡോ.ഫാത്തിമ, വൈസ് പ്രിൻസിപ്പൽ എസ്. സുരേഷ്, നെടുമങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ പി.കെ.രാധാകൃഷ്ണൻ, പി.ടി.എ വൈസ് പ്രസിഡന്റ്‌ ബി.ബി. സുരേഷ്‌ എന്നിവർ പങ്കെടുത്തു.