തിരുവനന്തപുരം: കൊവിഡ് കാലത്ത് ജീവിതം വഴിമുട്ടിയ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും കണ്ടെത്തി തങ്ങൾക്കൊപ്പം ചേർത്തുപിടിക്കുകയാണ് മുളമന ഹയർ സെക്കൻഡറി സ്‌കൂൾ. ഇതിനായി ആരംഭിച്ച 'അതിജീവനം കാരുണ്യ പദ്ധതി''യുടെ ആദ്യ യാത്ര ഡി.കെ. മുരളി എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. സ്‌കൂൾ മുഴുവനായും കൊവിഡ് ട്രീറ്റ്‌മെന്റ് സെല്ലായി വിട്ടുകൊടുത്തതിന്റെ പ്രവർത്തനോദ്ഘടനവും എം.എൽ.എ. നിർവഹിച്ചു. തുടർന്ന് പൾസ് ഓക്സിമീറ്ററുകൾ ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റ് എം.എൽ.എക്ക് കൈമാറി. വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ, വാർഡ് മെമ്പർമാരായ രതീഷ്, ശ്രീജ, രാജീവ് പി. നായർ, പി.ടി.എ പ്രസിഡന്റ് മോഹന ചന്ദ്രൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എ.കെ. അജീബ്,​ വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഷാജികുമാർ, ഹെഡ്മിസ്ട്രസ് ശ്രീലത, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സൂര്യ, സിബി സുകുമാരൻ, ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.