പാറശാല: വിവാഹത്തെ തുടർന്ന് നവദമ്പതികൾ ചേർന്ന് ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപ സംഭാവന ചെയ്തു. പാറശാല കരുമാനൂർ വിട്ടിയോട് ആശാരിവിള വീട്ടിൽ കെ. സുരജാംബിക - എസ്. മോഹനൻ ദമ്പതികളുടെ മകൾ അഹല്യയും കൊല്ലം കണ്ണനല്ലൂർ കുന്നുവിള വീട്ടിൽ അനന്തകൃഷ്‌ണൻ - കമല ദമ്പതികളുടെ മകൻ അഭിജിത്ത് കൃഷ്‌ണനും തമ്മിലുള്ള വിവാഹത്തെ തുടർന്നാണ് ദമ്പതികൾ ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനുള്ള ചെക്ക് ദമ്പതികൾ ചേർന്ന് പാറശാല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ബിജുവിന് കൈമാറി. പാറശാല സ്വാതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സതീഷ്, വാർഡ് മെമ്പർ അനിതാ റാണി, സജി, അഖിൽ എന്നിവർ പങ്കെടുത്തു.