cm

തിരുവനന്തപുരം: വിമാനം പറപ്പിച്ചതിലൂടെ കേരളത്തിലെ തീരദേശത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ കൊച്ചുതുറ സ്വദേശിനി ജെനി ജെറോമിന് അഭിനന്ദന പ്രവാഹവുമായി ആയിരങ്ങൾ.

കഴിഞ്ഞ ദിവസം പുലർച്ചെ തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത എയർ അറേബ്യ വിമാനത്തിന്റെ സഹ പൈലറ്റ് ജെനിയെ. മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഇനിയും ഉയരങ്ങൾ കീഴടക്കാനാകട്ടെയെന്നും ആശംസിച്ചു.

മുഖ്യമന്ത്രിയുമായി സംസാരിക്കാനായതിന്റെ സന്തോഷത്തിലാണ് ജെനി. മുഖ്യമന്ത്രി വിളിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ലെന്നും, മാദ്ധ്യമങ്ങളിലൂടെ കിട്ടിയ പിന്തുണ വലുതാണെന്നും, ജെനി പറഞ്ഞു. മന്ത്രിമാരടക്കം നിരവധി പേർ ഫേസ്ബുക്കിൽ ജെനിയുടെ നേട്ടത്തെ അഭിനന്ദിച്ചു. അജ്മാനിലുള്ള പിതാവ് ജെറോം ജോറിസും അമ്മ ഷേർളിയും മലയാളികളിൽ നിന്ന് മകൾക്ക് ലഭിച്ച പിന്തുണയിൽ സന്തോഷത്തിലാണ്. കാലിന്റെ ശസ്ത്രക്രിയയെ തുടർന്ന് കൊച്ചുതുറയിലെ വീട്ടിൽ വിശ്രമിക്കുന്ന ചേട്ടൻ ജെബിയെയും നിരവധി പേരാണ് വിളിച്ച് ആശംസകളറിയിച്ചത്.

സഹ പൈലറ്റായി ഇന്ത്യയിലേക്കുള്ള ആദ്യയാത്ര ജന്മനാട്ടിലേക്കായതിന്റെയും സന്തോഷത്തിലാണ് ജെനി .ചെറുപ്പം മുതലേ പൈലറ്റാകണമെന്ന സ്വപ്നം കൂടെ കൊണ്ടുനടന്ന ഈ 23 കാരി പഠിച്ചതും വളർന്നതുമൊക്കെ അജ്മാനിലാണെങ്കിലും, കേരളത്തോട് അതിരറ്റ സ്നേഹമാണ്