വാമനപുരം: വട്ടവിളയിൽ പണിത് കൊണ്ടിരിക്കുന്ന വീടിന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്ന് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 235 ലിറ്റർ കോട പിടികൂടി. വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ഡി. പ്രസാദിന്റെ നേതൃത്വത്തിൽ മാണിക്കൽ വില്ലേജിൽ മത്തനാട് വട്ടവിള ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കോട പിടികൂടിയത്. എക്സൈസ് സംഘത്തെക്കണ്ട് ഓടിരക്ഷപ്പെട്ട നെല്ലനാട് മണ്ണാത്തുംകുഴി രേവതി ഭവനിൽ അജു എന്നു വിളിക്കുന്ന അജയകുമാറിന്റെ പേരിൽ അബ്കാരി കേസെടുത്തു. പ്രിവന്റീവ് ഓഫീസർ ബിനു താജുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർ സ്നേഹേഷ്, അനീഷ്, ലിജി, എക്സൈസ് ഡ്രൈവർ സലിം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.