തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് ബുദ്ധിമുട്ടിലായ ചേന്തി റസിഡന്റ്സ് അസോസിയേഷൻ പരിധിയിലെ അംഗങ്ങൾക്ക് സൗജന്യമായി പച്ചക്കറി കിറ്റുകൾ വീടുകളിലെത്തിച്ചു തുടങ്ങി. പ്രസിഡന്റ് ചേന്തി അനിലിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ നായർ, ജോയിന്റ് സെക്രട്ടറിമാരായ ആർട്ടിസ്റ്റ് സുനിൽ കുമാർ, എസ്. ഉത്തമൻ എന്നിവർ പങ്കെടുത്തു.