കിളിമാനൂർ: സഹകരണ മേഖലയിലെ ജീവനക്കാർക്ക് വാക്സിനേഷനിൽ മുൻഗണന നൽകണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അടയമൺ മുരളി ആരോഗ്യമന്ത്രിക്ക് കത്ത് നൽകി. പൊതുജനവുമായി അടുത്തിടപഴകുന്ന സഹകരണ ബാങ്ക് ജീവനക്കാരും പെൻഷൻ വിതരണവുമായി വീടുകൾ സന്ദർശിക്കുന്ന സഹകരണ വകുപ്പ് ജീവനക്കാരും കർമ്മനിരതരായ പൊതുമേഖല ബാങ്ക് ജീവനക്കാരും വാക്സിൻ മുൻഗണന ലിസ്റ്റിൽ പ്രാതിനിധ്യം അർഹിക്കുന്നെന്നും കൊവിഡ് വ്യാപനത്തിന്‌ കാരണമാകുമെന്നതിനാൽ എ.ടി.എം കൗണ്ടറുകൾ അണുവിമുക്തമാക്കാൻ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകണമെന്നും ആരോഗ്യ മന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.