അഞ്ചുതെങ്ങ്: കടൽക്ഷോഭത്താൽ ദുരിതമനുഭവിക്കുന്ന അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യർത്ഥികൾക്ക് തിരുവനന്തപുരം ജില്ലയിലെ വിവിധ എൻ.എസ്.എസ് യൂണിറ്റുകൾ സമാഹരിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയ ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു നിർവ്വഹിച്ചു. എൻ.എസ്.എസ് ആറ്റിങ്ങൽ ക്ലസ്റ്റർ പി.എ.സി അംഗം ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ തദേയൂസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന, വാർഡ് മെമ്പർമാരായ ഡോൺ ബോസ്കോ, സോഫിയ എന്നിവർ പങ്കെടുത്തു.